Actor Vijay's TVK first meeting
ഡി.എംകെയെയും മുഖ്യമന്ത്രി സ്റ്റാലിനെയും അദ്ദേഹം ശക്തമായ വാക്കുകളില്‍ നേരിട്ടാക്രമിക്കുകയായിരുന്നു. ഒരു കുടുംബം തമിഴകത്തെ കൊള്ളയടിക്കുന്നുയെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് കബളിപ്പിക്കുന്നുയെന്നും വിജയ് തുറന്നടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ വരെ അമ്പരന്നിരുന്നു.
പ്രസംഗത്തിലുടനീളമുണ്ടായിരുന്ന എം.ജി.ആര്‍ പരാമര്‍ശവും അണികളോടുള്ള സ്‌നേഹവും അവരിലൊരാളെന്ന പ്രഖ്യാപനവും ആരാധകരെ ഇളക്കിമറിച്ചു. രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാക്കാരെ `കൂത്താടി' എന്നി പരിഹസിക്കാറുള്ളതിനെ കലയുടെയും കലാകാരന്റെയും പ്രസക്തിയും പ്രതിബദ്ധതയും ചൂണ്ടിക്കാട്ടിയാണ് വിജയ് നേരിട്ടത്.
ഇത് തെളിയിക്കുന്നത് 2026 ല്‍ ദലിതര്‍ അടക്കമുള്ള സാധാരണക്കാരുള്‍പ്പെടുന്ന വലിയ വോട്ടുബാങ്കാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ്. നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസയുമായി എത്തിയത്. അതില്‍ ഡി.എം.കെയുടെ ഭാവി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നുയെന്നത് ശ്രദ്ധേയമാണ്.
Keywords: Actor Vijay, TVK, First meeting, DMK, BJP
COMMENTS