Actor Salman Khan increased his security
മുംബൈ: ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നടന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് അറുപത് പേരടങ്ങുന്ന സുരക്ഷാസംഘത്തെയാണ് നിയോഗിച്ചത്.
നടന്‍ സ്വന്തം സുരക്ഷയ്ക്കായി 2 കോടി രൂപയോളം വിലവരുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ ദുബായില്‍ നിന്നും ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബോസ് ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും സല്‍മാന്‍ ഖാന് ബിഷ്‌ണോയ് സംഘത്തില്‍ നിന്നും വധഭീഷണി ലഭിച്ചിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നായിരുന്നു സംഘത്തില്‍ നിന്നും മുംബൈ ട്രാഫിക് പൊലീസിനു ലഭിച്ച സന്ദേശം.
Keywords: Salman Khan, Security, Bullet proof car
COMMENTS