തിരുവനന്തപുരം കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസ് എന്നവില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മോഹൻരാജ് അന്തരിച്ചു. കുറച്ചുകാലമായി ആരോഗ്യ...
തിരുവനന്തപുരം കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസ് എന്നവില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മോഹൻരാജ് അന്തരിച്ചു.
കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു.
മൂന്നാംമുറ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കിരീടം, ചെങ്കോൽ, മായാവി തുടങ്ങി മുന്നൂറിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അസിസ്റ്റൻറ് എൻഫോഴ്സ്മെന്റ് ഓഫീസർ ആയി സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയായിരുന്നു.
Keywords: Actor Mohanraj, Keerikkadan, Kireedam
COMMENTS