Actor Govinda gets accidentlly shot
മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റ് പരിക്ക്. ചെവ്വാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ നടന്റെ കാലില്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
നടനെ മുംബൈ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ശരീരത്തില്‍ നിന്ന് ബുള്ളറ്റ് പുറത്തെടുത്ത അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ പുറത്തിറങ്ങിയ രംഗീല രാജ വന്‍ പരാജയമായതിനെ തുടര്‍ന്ന് അഭിനയം വിട്ട് രാഷ്ട്രീയത്തില്‍ തുടരുകയായിരുന്നു ഗോവിന്ദ.
Keywords: Govinda, Injured, Accidentlly
COMMENTS