Actor Bala again married
കൊച്ചി: നടന്‍ ബാല പുനര്‍വിവാഹിതനായി. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെ 8.30 യോടെയായിരുന്നു വിവാഹം. അമ്മാവന്റെ മകള്‍ കോകിലയെയാണ് താരം താലി ചാര്‍ത്തിയത്. താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു ബാലയുടെ ജീവിതം. അതിനു ശേഷം ഡോ.എലിസബത്തിനെ താരം വിവാഹം കഴിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
തുടര്‍ന്ന് തന്നെയും മകളെയും അപമാനിക്കുന്നുയെന്ന ആദ്യ ഭാര്യയുടെ പരാതിയില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ താരം താന്‍ ഉടന്‍ തന്നെ വിവാഹിതനാകുമെന്നും തനിക്ക് ഇനിയും കുട്ടികള്‍ വേണമെന്നും മറ്റും പറഞ്ഞിരുന്നു. പലയിടത്തുനിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞ നടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
COMMENTS