Actor Baiju Santhosh arrested for drunk driving
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതില്‍ വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. തിരുവനന്തപുരം വെള്ളയമ്പലത്തുവച്ച് നടന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. നടന്റെ കാറിന്റെ ടയറിനും കേടുപറ്റി.
തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പൊലീസ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ ബൈജുവിനെ വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കാനായി നടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ സഹകരിച്ചില്ല. മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് സഹകരിച്ചില്ലെന്നുമാണ് ഡോക്ടര്‍ റിപ്പോര്‍ട്ട്.
Keywords: Baiju Santhosh, Police, Arrest, Drunk driving
COMMENTS