കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹ...
കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
2 കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി.
എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്മാരകം നിര്‍മ്മിച്ചത്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് കെഎസ്യു പ്രവര്‍ത്തകരാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ക്യാംപസിനുള്ളില്‍ ഒരു സംഘടന അവരുടെ പ്രവര്‍ത്തകന്റെ സ്മാരകം പണിയുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. അഭിമന്യു സ്മാരകം ക്യാംപസിന്റെ അന്തരീക്ഷത്തെയോ അക്കാദമിക് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ക്യാംപസില്‍ സ്മാരകം നിര്‍മിച്ചത്.
Key Words: Maharajas, Abhimanyu Statue, High Court
COMMENTS