എറണാകുളം : മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. മട്ടാഞ്ചേരിയിലെ സ്മാർട്ട് പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മ...
എറണാകുളം : മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. മട്ടാഞ്ചേരിയിലെ സ്മാർട്ട് പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അദ്ധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാർഥിയെ ചൂരൽ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതിയിലുള്ളത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
Key Words: Teacher, Brutally Beaten up
COMMENTS