വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയ്ക്ക് സമീപം പുലിയുടെ ആക്രമണത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികള...
വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയ്ക്ക് സമീപം പുലിയുടെ ആക്രമണത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള മകളെയാണ് പുള്ളിപ്പുലി ആക്രമിച്ച് കൊന്നത്. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
അനുല്‍ അന്‍സാരിയും ഭാര്യയും മൂന്ന് കുട്ടികള്‍ക്കൊപ്പം വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള അപ്സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പാഞ്ഞെത്തിയ പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Key words: Leopad, Child Killed, Wild Animal Attack
COMMENTS