തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്...
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോണ്‍ഗ്രസ്സിലെ അഡ്വ. സി കെ ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണ് ജസ്റ്റീസ് എന്‍ നഗരേഷ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല സ്റ്റേ.
കാര്‍ഷിക വികസന ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സെപ്റ്റംബര്‍ 30നാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സെപ്റ്റംബര്‍ 28നു ചേര്‍ന്ന ബാങ്കിന്റെ പൊതുയോഗം അലങ്കോലമായതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഭരണപ്രതിസന്ധിയുണ്ടെന്നു കാണിച്ചാണ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ മൂന്ന് സി പി എം അംഗങ്ങളെ ഉള്‍പ്പെടുത്തി താല്ക്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്തു. ഈ നടപടിയാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവോടെ അസാധുവായത്. ജനാധിപത്യം സംരക്ഷിക്കുന്ന നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രസിഡന്റ് ഷാജി മോഹന്‍ പറഞ്ഞു. വരുന്ന സാമ്പത്തികവര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നതിന് ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പൊതു യോഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നടപ്പാക്കാനായില്ല.
വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുത്തിത്തള്ളാന്‍ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരം നേടാനായില്ല. ഈ നടപടികളെല്ലാം മുന്നോട്ടു നീക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ഷാജിമോഹന്‍ പറഞ്ഞു.
Key words: CPM, Agricultural Rural Development Bank, Congress
COMMENTS