കൊല്ലം: കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയില്‍. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ...
കൊല്ലം: കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയില്‍. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു.
ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Key words: Amoebic Encephalitis


COMMENTS