ന്യൂഡല്‍ഹി: കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങി റെയില്‍വേ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്താന...
ന്യൂഡല്‍ഹി: കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങി റെയില്‍വേ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. 2025 ജനുവരി 12 മുതല്‍ ആണ് പ്രയാഗ്രാജില്‍ കുംഭമേള നടക്കുക.
രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമായി 50 കോടി ഭക്തര്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി 933 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കുകയാണ് റെയില്‍വേയുടെ ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രയാഗ്രാജ് ഡിവിഷനിലും പരിസര പ്രദേശങ്ങളിലും 3700 കോടി രൂപ ചെലവില്‍ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ മന്ത്രാലയം. കുംഭമേള സമയത്ത് തീവണ്ടികളുടെ സുഗമമായ സഞ്ചാരമാണ് റെയില്‍വേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
Key Words: Special Trains, Kumbh Mela
COMMENTS