നാരായൺപുർ : ഛത്തീസ്ഗഡിൽ നാരായൺപുർ - ദന്ദേവാഡ ജില്ലാ അതിർത്തിയിലെ അബു ജ്മദ് വനത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകൾ കൊ...
നാരായൺപുർ : ഛത്തീസ്ഗഡിൽ നാരായൺപുർ - ദന്ദേവാഡ ജില്ലാ അതിർത്തിയിലെ അബു ജ്മദ് വനത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
ഇവിടെ മാവോയിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു.
കനത്ത ഏറ്റുമുട്ടലാണ് ഉണ്ടായത്. ശേഷിക്കുന്ന മാവോയിസ്റ്റുകൾ ഉൾവനത്തിലേക്ക് പിൻവാങ്ങിയതായാണ് റിപ്പോർട്ട്. സുരക്ഷാസേന ഇവരെ പിന്തുടർന്ന് ഉൾക്കാട്ടിലേക്ക് കയറിയിട്ടുണ്ട്.
Keywords : Maoists, Chathisgarh, India
COMMENTS