തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര...
തിരുവനന്തപുരം: കൂറുമാറ്റത്തിന് രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവര്‍ത്തിച്ച എന്‍.സി.പി. എം.എല്‍.എ. തോമസ് കെ. തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല.
പരാതി നല്‍കിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചാലും ഉടന്‍ അന്വേഷണത്തിന് സാധ്യതയില്ല.
അതേസമയം, മുഖ്യമന്ത്രിയെ കാണാന്‍ തോമസ്.കെ.തോമസിന് അനുമതി നിഷേധിച്ചു. ഇന്നലെ ആലപ്പുഴയില്‍ വെച്ച് കാണാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തയാറായില്ല. സമയമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു.
COMMENTS