ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഇന്നലെ ജെ.എന്‍.യുവിലെത്തിച്ചു. കനത്ത മഴയെ...
ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഇന്നലെ ജെ.എന്‍.യുവിലെത്തിച്ചു. കനത്ത മഴയെയും അവഗണിച്ച് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി സര്‍വകലാശാലയിലെത്തിയത്.
ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷം കനത്ത മഴയില്‍ തന്നെയാണ് വസന്ത് കുഞ്ജിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചത്. വസന്ത് കുഞ്ചിലെ വീട്ടില്‍ രാത്രി മുഴുവന്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. എകെ ജി ഭവനില്‍ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. അശോക റോഡില്‍ നിന്നും മൃതദേഹം എയിംസിലേക്കെത്തിക്കും.
Key Words: Sitaram Yechury, AKG Bhavan, AIIMS
COMMENTS