ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊളംബിയ വിജയിച്ചത്. കൊളംബിയയിലില...
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊളംബിയ വിജയിച്ചത്. കൊളംബിയയിലിലെ എല്‍ മെട്രോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയന്‍ താരം യെര്‍സന്‍ മോസ്‌ക്വേരയാണ് ആദ്യം ഗോള്‍ നേടിയത്. 25-ാം മിനിറ്റിലായിരുന്നു മോസ്‌ക്വേര ഗോള്‍ കണ്ടെത്തിയത്.
രണ്ടം പകുതിയില്‍ അര്‍ജന്റീന ഗോള്‍ മടക്കി. നിക്കോളാസ് ഗോണ്‍സാലസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 60-ാം മിനിറ്റിലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാമിസ് റോഡ്രിഗസ് കോളംബിയയെ വീണ്ടും മുന്നിലെത്തിച്ചു. ഗോള്‍ മടക്കാന്‍ ലോകകചാമ്പ്യന്‍മാര്‍ ശ്രമിച്ചെങ്കിലും നേടാനായില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.
Key Words: World Cup Qualifiers, Colombia, Argentina, World Champions

							    
							    
							    
							    
COMMENTS