V.S Sunil Kumar about Thrissur pooram issue
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതില്‍ നടപടിയുണ്ടായില്ലെങ്കില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുമെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍. വിഷയത്തില്‍ അന്വേഷണമൊന്നും നടന്നില്ലെന്ന വിവരാവകാശ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിഷത്തില്‍ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമ്പോള്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നുള്ളത് ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെയെങ്കില്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ അധികൃതരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത് നാടകമായിരുന്നെന്നും അത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുണ്ടെന്നുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും താന്‍ നേരിട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ പോവുകയാണെന്നും അതില്‍ യാതൊരു നടപടിയുമുണ്ടായില്ലെങ്കില്‍ ഒരു തൃശൂര്‍ക്കാരനെന്ന നിലയില്‍ ജനങ്ങളോട് നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Keywords: V.S Sunil Kumar, Thrissur pooram, Police, Politics
COMMENTS