V.S Sunil Kumar about Thrissur Pooram controversy
തൃശൂര്‍: പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ആവര്‍ത്തിച്ച് മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍. നേരത്തെ ഇക്കാര്യം താന്‍ തന്നെ ഉന്നയിച്ചിരുന്നതാണെന്നും ഇതില്‍ പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ വിഷയത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് പങ്കുണ്ടോയെന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പകല്‍പ്പൂരത്തിന് കുഴപ്പമില്ലായിരുന്നെന്നും രാത്രിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയും മറ്റ് ആര്‍.എസ്.എസ് നേതാക്കാളും നാടകീയമായി എത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും അത് ദോഷമായി ബാധിച്ചത് തനിക്കാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതിനാല്‍ അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Keywords: V.S Sunil Kumar, Thrissur Pooram, Police, R.S.S
COMMENTS