Virtual arrest fraud arrested in New Delhi
കൊച്ചി: സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ ഇയാള്‍ ഉള്‍പ്പെടുന്ന സംഘം പരാതിക്കാരനില്‍ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വന്ന് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.
ഇത്തരത്തില്‍ മറ്റു പലരില്‍ നിന്നുമായി കോടികള്‍ സംഘം തട്ടിയെടുത്തിരുന്നു. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലായത്. പിടിയിലായ ദിവസം ഇയാളുടെ അക്കൗണ്ടിലൂടെ നാലര കോടിയുടെ തട്ടിപ്പാണ് നടന്നത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന സംഗീത സംവിധാകന്‍ ജെറി അമല്‍ ദേവിനെയും ഇതുപോലെ തട്ടിപ്പുസംഘം ബന്ധപ്പെട്ടിരുന്നു. ബാങ്ക് മാനേജരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അദ്ദേഹം തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ടു ലക്ഷം രൂപയോളമാണ് വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ തട്ടിപ്പ് സംഘം അദ്ദേഹത്തില്‍ നിന്നും തട്ടിയെടുക്കാന്‍ നോക്കിയത്.
സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സജീവമാണെന്നും സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകള്‍ വന്നാല്‍ ഒരുതരത്തിലും അകപ്പെടരുതെന്നും പൊലീസ് അറിയിച്ചു.
Keywords: CBI, Fraud case, Virtual arrest, Prince, Arrested, New Delhi
COMMENTS