V.D Sathhesan is against CM Pinarayi Vijayan
തിരുവനന്തപുരം: തൃശൂര്‍ പൂരം പൊലീസുകാരെക്കൊണ്ട് അലങ്കോലമാക്കി ബി.ജെ.പിയെ വിജയിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൃത്യമായ ആസൂത്രണത്തോടെയാണ് പൂരം കലക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്‍.എസ്.എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയുമായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.ജി.പി അജിത് കുമാര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തൃശൂരിലെ ആര്‍.എസ്.എസ് ക്യാമ്പിനിടെയാണ് സന്ദര്‍ശനമെന്നും കരുവന്നൂര്‍ കേസ് നടക്കുന്നതിനിടെയാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈന്ദവ വികാരം ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയെന്ന കൃത്യമായ ആസൂത്രണമായിരുന്നു ഇതിനു പിന്നിലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചിരിക്കുന്നതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഇതൊക്കെകൊണ്ടാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയേയും മറ്റും സംരക്ഷിക്കുന്നതെന്നും ആവര്‍ത്തിച്ചു.
Keywords: V.D Sathhesan, Pinarayi Vijayan, Thrissur pooram allegation, RSS
COMMENTS