താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ ട്രെന്‍ഡ് ആയി മാറിയ 'വാഴ' സിനിമ ഇനി ഒ.ടി.ടിയിലേക്ക്. നാല് കോടി ബജറ്റില്‍ ഒരുക്കിയ വാഴ 40 കോടി രൂപയാണ്...
താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ ട്രെന്‍ഡ് ആയി മാറിയ 'വാഴ' സിനിമ ഇനി ഒ.ടി.ടിയിലേക്ക്. നാല് കോടി ബജറ്റില്‍ ഒരുക്കിയ വാഴ 40 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയ കളക്ഷന്‍.
ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 23ന് ആണ് ഒ.ടി.ടിയില്‍ എത്തുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും. ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്' സംവിധായകന്‍ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോനാണ് സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയമായതോടെ 'വാഴ 2' എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.
വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറേ ടീം നായകരാകുന്ന രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു.
Key Words: Vazha, OTT, Movie
COMMENTS