തിരുവനന്തപുരം: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണം രാജ്യമെമ്പാടും...
തിരുവനന്തപുരം: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചര്‍ച്ചയാവുമ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന നിന്ദ്യവും വിചിത്രവുമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
കുട്ടികള്‍ നേരിടുന്ന സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നുമാണ് അന്നയുടെ മരണം പരാമര്‍ശിച്ച് മന്ത്രി പറഞ്ഞത്. അതേ സമയം അന്ന ജോലി ചെയ്ത തൊഴില്‍ സാഹചര്യത്തെയോ നേരിട്ട മാനസിക സമ്മര്‍ദത്തെയോ മാനേജ്‌മെന്റിന്റെ കുറ്റകരമായ നടപടികളെക്കുറിച്ചോ കേന്ദ്ര മന്ത്രി പരാമര്‍ശിച്ചതേയില്ല.
മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതിന്മേല്‍ നടപടികളെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് നിര്‍മല സീതാരാമന്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Key Words: Union Minister Nirmala Sitharaman, Ramesh Chennithala
COMMENTS