Udayanidhi Stalin would become deputy chief minister of Tamilnadu
ചെന്നൈ: നടനും മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. നിലവില്‍ സ്റ്റാലിന്‍ മന്ത്രിസഭയില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍.
അതേസമയം സര്‍ക്കാരില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കാനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്തം കൊടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമാക്കി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Keywords: Stalin, Udayanidhi Stalin, Tamil Nadu, Deputy chief minister
COMMENTS