ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ നാലുപേരില്‍ രണ്ട് സൈനികര്‍ മരണത്തിന് കീഴടങ്ങിയതായി മുതി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ നാലുപേരില്‍ രണ്ട് സൈനികര്‍ മരണത്തിന് കീഴടങ്ങിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷന്‍ കിഷ്ത്വാറിലെ ഛത്രൂവില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
അതേസമയം കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ റൈസിംഗ് സ്റ്റാര്‍ കോര്‍പ്‌സിന്റെ സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
സെപ്തംബര്‍ 18 ന് തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജില്ലകളിലെ 16 സീറ്റുകള്‍ക്കൊപ്പം ചിനാബ് താഴ്വര മേഖലയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ജമ്മു, കത്വ, സാംബ ജില്ലകളില്‍ യഥാക്രമം സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളില്‍ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരില്‍ പ്രചാരണം നടത്താനിരിക്കെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
Key Words: Soldiers Killed, Terrorists Attack, Kishtwar
COMMENTS