ചാലക്കുടി: ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ ...
ചാലക്കുടി: ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം.
ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജിതേഷ് (45), സുനില്‍കുമാര്‍ (52) എന്നിവരാണ് മരിച്ചത്. മാലിന്യം തടസപ്പെട്ട് കിടന്നത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് അഗ്നിശമന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് മരണകാരണം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Key Words: Died of Suffocation, Chalakudy


COMMENTS