ന്യൂഡല്‍ഹി: മധ്യപ്രദേശിലും ഗുജറാത്തിലും ട്രെയിന്‍ അട്ടിമറി ശ്രമങ്ങളിലെ പ്രതികള്‍ അറസ്റ്റില്‍. രണ്ടു കേസുകളിലും അറസ്റ്റിലായത് റെയില്‍വേ ജീവനക...
ന്യൂഡല്‍ഹി: മധ്യപ്രദേശിലും ഗുജറാത്തിലും ട്രെയിന്‍ അട്ടിമറി ശ്രമങ്ങളിലെ പ്രതികള്‍ അറസ്റ്റില്‍. രണ്ടു കേസുകളിലും അറസ്റ്റിലായത് റെയില്‍വേ ജീവനക്കാര്‍ തന്നെയാണ്. കഴിഞ്ഞ 3 ആഴ്ച്ചയ്ക്കിടെ രാജ്യത്ത് 10 ഓളം ട്രെയിന്‍ അട്ടി മറിശ്രമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൂട്ടത്തില്‍ മധ്യപ്രദേശിലും, ഗുജറാത്തിലുമുണ്ടായ അട്ടിമറിശ്രമങ്ങളിലാണ് പ്രതികള്‍ പിടിയിലായത്.
മധ്യ പ്രദേശിലെ രത്‌ലത്തില്‍ കേരളത്തിലേക്കുള്ള സൈനിക ട്രെയിനിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ ട്രാക്ക് പട്രോളിംഗ് സ്റ്റാഫ് സാബിറിനെ അറസ്റ്റ് ചെയ്തു. റെയില്‍വേയുടെ ഡിറ്റണേറ്ററുകള്‍ മോഷ്ടിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. കരസേനയുടെ അന്വേഷണവിഭാഗവും ഇയാളെ ചോദ്യം ചെയ്യും.
Key Words: Train Sabotage Attempt, Railway Employees Arrested
COMMENTS