അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി മടക്കയാത്ര കാത്തിരിക്കുന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് ...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി മടക്കയാത്ര കാത്തിരിക്കുന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ സ്പേസ് എക്സ് ക്രൂ-9 പേടകം ഇന്ന് യാത്ര തിരിക്കുും. വിക്ഷേപണത്തിന് നാസ അനുമതി നല്‍കി.
ജൂണില്‍ സുനിത വില്യംസും വില്‍മോറും സഞ്ചരിച്ച ബഹിരാകാശ കാപ്സ്യൂളില്‍ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലായിരുന്നു.
ഫ്‌ലോറിഡയിലെ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ എസ്എല്‍സി -40 പാഡില്‍ നിന്നുള്ള സ്പേസ് എക്സിന്റെ ആദ്യ വിക്ഷേപണമായിരിക്കും ക്രൂ-9ന്റേത്. ശനിയാഴ്ച ഉച്ചയ്ക്ക് 1:17 (പ്രാദേശിക സമയം)നാണ് വിക്ഷേപണം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണിത്.
2020 മെയ് മാസത്തെ പരീക്ഷണ പറക്കലിന് ശേഷം ഇതാദ്യമായാണ് സ്പേസ് എക്സ് രണ്ട് ബഹിരാകാശ സഞ്ചാരികളുമായി വിക്ഷേപണം നടത്തുന്നത്. റഷ്യന്‍ ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ ഗോര്‍ബുനോവ്, നാസ വെറ്ററന്‍ നിക്ക് ഹേഗ് എന്നിവര്‍ അഞ്ചുമാസം നീണ്ട ദൗത്യത്തിനായി ഐഎസ്എസിലേക്കെത്തും. കെന്നഡി സ്പേസ് സെന്ററിന്റെ ലോഞ്ച് കോംപ്ലക്സ് 39-എ ഒഴികെയുള്ള ഒരു പാഡില്‍ നിന്ന് സ്പേസ് എക്സ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത് ഇതാദ്യമാണ്.
Key words: Sunita Williams, Butch Wilmore, SpaceX, Crew-9
COMMENTS