കൊച്ചി: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് എഡിജിപി എം.ആര്. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസി...
കൊച്ചി: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് എഡിജിപി എം.ആര്. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടലുകളില്ല. ലോക്കല്‍ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ കാരണക്കാരെ അനുനയിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പകരം, പ്രശ്നം കൂടുതല്‍ ??ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി.
പൂരവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചതും പൂരം അലങ്കോലമാകുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചു. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്നമായെന്നും കണ്ടെത്തല്‍.
Key Words: Thrissur Pooram, ADGP report
COMMENTS