ADGPs report rejected
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. വിഷയത്തില്‍ ഡി.ജി.പിയുടെ ശുപാര്‍ശ അംഗീകരിച്ചു.
വിഷയത്തില്‍ എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി തല അന്വേഷണം വേണമെന്നായിരുന്നു ശുപാര്‍ശ. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്.
അതേസമയം വിഷയത്തില്‍ ഇതുവരെ എ.ഡി.ജി.പി അജിത് കുമാറിനെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഇനി എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷം വിഷയത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Keywords: ADGP, Thrissur pooram, Report, Disruption, Reject
COMMENTS