മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന ...
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം പെരുമ്പടമ്പ് പുറങ്ങിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.
ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സരസ്വതിയാണ് മരിച്ചത്. തൊട്ടുപിന്നാലെ മണികഠ്ണനും റീനയും മരിച്ചു. ഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മണികണ്ഠന്‍-റീന ദമ്പതികളുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.
മുറിയില്‍ തീ പടര്‍ന്നതു കണ്ട് ഓടിയെത്തിയ ഇവര്‍ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല. ഇവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Key Words: Fire, Malappuram, Suicide
COMMENTS