തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൃ...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ കുരങ്ങ് ഉള്‍പ്പെടെ മൂന്നു കുരങ്ങുകളാണ് ഇന്ന് പുറത്തുകടന്നത്.
അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്. എന്നാലിവ ദൂരത്തേക്ക് പോയിട്ടില്ല. മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ത്തന്നെയാണുള്ളത്. തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്.
മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ലെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
Key words: Hanuman Monkeys, Thiruvananthapuram Zoo
COMMENTS