ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ള മൂന്നുപേര്‍ക്കു വേണ്ടി ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുക...
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ള മൂന്നുപേര്‍ക്കു വേണ്ടി ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകാണ്. ഇന്നത്തെ തെരച്ചിലില്‍ ഒരു കെട്ട് കയര്‍ കണ്ടെത്തിയിട്ടുണ്ട്. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും നീളത്തില്‍ കയര്‍ ഉണ്ട്. ഇതിന്റെ അറ്റം പിടിച്ച് പോയാല്‍ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പ്രതീക്ഷ പങ്കുവെച്ചു.
അതേസമയം, മണ്ണിടിച്ചിലില്‍ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും കണ്ടെത്തിയിട്ടുണ്ട്. തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാകുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചില്‍ പ്രതിസന്ധിയിലാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Key Words: Gangawali, Searching For Arjun, Karnataka Landslide
COMMENTS