തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം. പ്രത്യേക ഉത്തരവിറക്കി ഡി ജി പി. ഡ്യൂട്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം. പ്രത്യേക ഉത്തരവിറക്കി ഡി ജി പി. ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡി ജി പി ഉത്തരവിറക്കിയിരിക്കുന്നത്.
പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ദ്ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡി ജി പിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്.
Key Words: Policemen, Onam, DGP
COMMENTS