ന്യൂഡല്‍ഹി: പുണെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ...
ന്യൂഡല്‍ഹി: പുണെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ കമ്മിഷന്‍ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുള്‍പ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
സുരക്ഷിതവും ജീവനക്കാര്‍ക്ക് പിന്തുണയേകുന്നതുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Key Words: The National Human Rights Commission, Voluntary Case, Anna Sebastian, Chartered Accountant
COMMENTS