കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണം.
റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നടപടികളില്‍ തിടുക്കം പാടില്ലെന്ന് നിര്‍ദേശിച്ച കോടതി എഫ്‌ഐആര്‍ വേണോ എന്ന് റിപ്പോര്‍ട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കോടതി കുറ്റപ്പെടുത്തി.
2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
മൂന്നു വര്‍ഷം സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മറ്റി വച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
Key Words: The High Court, Hema Committee Report, Pinarayi Government
COMMENTS