ചെന്നൈ: തമിഴ് സിനിമ താരം വിജയ് യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയ്‌ക്കെതിരായ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. മായാവതിയുടെ പാ...
ചെന്നൈ: തമിഴ് സിനിമ താരം വിജയ് യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയ്‌ക്കെതിരായ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയാണ് ടിവികെയുടെ പതാകയ്‌ക്കെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്.
ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്നും, ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
തമിഴക വെട്രി കഴകത്തിന്റെ പതാകയിലെ ആന തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു ബിഎസ്പിയുടെ പരാതി.
Key words: The Election Commission, Complaint,Vijay's Party Flag
COMMENTS