തലശ്ശേരി : അന്തരിച്ച സി പി എം പ്രവര്‍ത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ വൈകീട്ട് അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പില്‍. മൃതദേഹ...
തലശ്ശേരി : അന്തരിച്ച സി പി എം പ്രവര്‍ത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ വൈകീട്ട് അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പില്‍. മൃതദേഹം വിവിധയിടങ്ങളില്‍ പൊതുദര്‍ശനം തുടരുകയാണ്. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടുപോയിരുന്നു. പിന്നീട് തലശ്ശേരി ടൗണ്‍ ഹാള്‍ , ചൊക്ലിയിലെ രാമ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനമുണ്ട്.
കൂത്തു പറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Key words: Koothuparamb Pushpan
COMMENTS