തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പിവി അന്‍വര്‍ എം എല്‍ എയുടെ പരാതി തള്ളി സി പി ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പിവി അന്‍വര്‍ എം എല്‍ എയുടെ പരാതി തള്ളി സി പി എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ശശിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനാണ് സി പി എം പിന്തുണ.
എ ഡി ജി പിയെ മാറ്റുന്നത് സംബന്ധിച്ചും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നുവെന്നാണ് സൂചന. എ ഡി ജി പിയെ തിരക്കിട്ട് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് സി പി എം നിലപാട്.
Key Words: CPM, Anwar, Chief Minister, P Sasi
COMMENTS