ഷിരൂര്‍: തിരച്ചിലില്‍ ഗംഗാവാലിപ്പുഴയില്‍ നിന്ന് ലഭിച്ച ക്യാബിനും ടയറുകളും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയത് തന്റെ ല...
ഷിരൂര്‍: തിരച്ചിലില്‍ ഗംഗാവാലിപ്പുഴയില്‍ നിന്ന് ലഭിച്ച ക്യാബിനും ടയറുകളും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയത് തന്റെ ലോറിയുടെ ഭാഗങ്ങള്‍ അല്ലെന്ന് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്റെ ഉടമ മനാഫ് സ്ഥിരീകരിച്ചു.
പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാല്‍പെ അറിയിച്ചു.ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചില്‍ രണ്ട് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്.
നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളിളാണ് പരിശോധന തുടരുക.
Key words: Arjun Missing Case, Arjun Mission
COMMENTS