തിരുവനന്തപുരം: ഒരാഴ്ചയായി സംസ്ഥാനത്ത് താപനിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നു. മഴ മാറി നില്‍ക്കുന്നതും തെളിഞ്ഞ കാലാവസ്ഥയുമാണ് താപനില ഉയരാന്‍ കാ...
തിരുവനന്തപുരം: ഒരാഴ്ചയായി സംസ്ഥാനത്ത് താപനിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നു. മഴ മാറി നില്‍ക്കുന്നതും തെളിഞ്ഞ കാലാവസ്ഥയുമാണ് താപനില ഉയരാന്‍ കാരണം. സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ പതിക്കുന്നതിനാല്‍ താപനില ഉയരാന്‍ കാരണമാകും.
സെപ്റ്റംബര്‍ 22 നാണ് ശരത് വിഷുവം. അന്ന് ഉത്തര, ദക്ഷിണ ഗോളങ്ങളില്‍ രാത്രിയും പകലും തുല്യമായിരിക്കും. കാലവര്‍ഷ പിന്‍മാറ്റത്തെ തുടര്‍ന്നു വരും ദിവസങ്ങളില്‍ മഴ ചെറിയ തോതില്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ താപനില കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
Key Words: Temperature, Kerala
COMMENTS