ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പ...
ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത് എന്നാണ് വിവരം.
ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്. “ധനുഷ് നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് പണം കൈപ്പറ്റിയ സാഹചര്യത്തിൽ, നടൻ അഭിനയിക്കുന്ന പുതിയ സിനിമകളുടെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാതാക്കളോട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു" എന്നാണ് അന്നത്തെ പ്രസ്താവനയില്‍ പറഞ്ഞത്.
പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്. എന്നാല്‍ രായന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷവു, സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകുന്ന വേളയുമായതില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ധനുഷ് മുന്‍ കൈ എടുക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധനുഷ് താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്നും തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
Key words: Tamil Film Producers Council, Ban, Actor Dhanush
COMMENTS