തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതി...
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതുനല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എം പി പറഞ്ഞു.
ജൂണ്‍ 9 നാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തകര്‍ന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രണ്ടുമാസത്തിനകം പ്രതിമ പുനര്‍നിര്‍മിക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാക്ക്.
Key words: Suresh Gopi, Shaktan Tampuran Statue
COMMENTS