Supplyco onam market opens
തിരുവനന്തപുരം: സപ്ലൈകോ ഓണച്ചന്ത ഇന്നു മുതല്‍ തുടങ്ങും. ഇതില്‍ രണ്ടിനങ്ങളുടെ വില കൂടും. മൂന്നിനങ്ങളുടെ വില കുറയും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുന്നത്. ചെറുപയര്‍, ഉഴുന്ന്, വറ്റല്‍ മുളക് എന്നിവയുടെ വിലയാണ് കുറയുന്നത്.
പഞ്ചസാരയുടെ വില കിലോഗ്രാമിന് 27 ല്‍ നിന്ന് 33 രൂപയാകും. മട്ടയരി 30 ല്‍ നിന്ന് 33 രൂപയായും ഉയരും. അതേസമയം ചെറുപയര്‍ 93 ല്‍ നിന്ന് 90 ആയും ഉഴുന്ന് 95 ല്‍ നിന്ന് 90 ആയും വറ്റല്‍ മുളക് 82 ല്‍ നിന്ന് 78 ആയും വില കുറയും.
ഇതിനു പുറമെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെ സാധനം വാങ്ങിയാല്‍ പത്തു ശതമാനം അധികം വിലക്കുറവും ലഭിക്കും.
സപ്ലൈകോയ്ക്ക് ഏജന്‍സികള്‍ നല്‍കുന്ന വിലയിലുള്ള വര്‍ദ്ധവുകാരണം വില വിത്യാസത്തിന് അനുമതി നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.
Keywords: Onam market, Supplyco, Open, Today
COMMENTS