മലപ്പുറം : മലപ്പുറം ജില്ലയിലെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചു പണി. പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാ...
മലപ്പുറം : മലപ്പുറം ജില്ലയിലെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചു പണി. പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനെ മാറ്റി. ഡി വൈ എസ് പി റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ പൊലീസ് പ്രവര്‍ത്തനങ്ങളില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പൊലീസ് പ്രവര്‍ത്തനത്തെ വിമര്‍ശിച്ച പോസ്റ്റുകള്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് നടപടി സ്വീകരിച്ചത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
മലപ്പുറത്ത് പൊലീസ് വകുപ്പില്‍ അഴിമതിയും അധികാര ദുരുപയോഗവും നടക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Key Words: PV Anwar, Malappuram Police Department
COMMENTS