The strike of ground handling contract workers at Thiruvananthapuram International Airport has been settled. The strike came to a settlement after the
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പള വര്‍ധനയും ബോണസ് വര്‍ധനയും എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന ഏജന്‍സി അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. മൂന്നു വര്‍ഷമായി മാനേജ്മെന്റ് ശമ്പള പരിഷ്‌കരണം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
റീജിയണല്‍ ലേബര്‍ കമ്മിഷണറുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തൊഴിലാളികളുടെ ബോണസ് ആയിരം രൂപ വര്‍ദ്ധിപ്പിച്ച് 18,000 ആക്കാന്‍ തീരുമാനമായത്. ഇതിനൊപ്പം ലോഡിങ് തൊഴിലാളികള്‍ക്ക് 2700 രൂപ ശമ്പളം വര്‍ദ്ധിപ്പിച്ചു. പുഷ്ബാക്ക് ഡ്രൈവര്‍മാരുടെ ശമ്പളം ഏകീകരിച്ചു. പുഷ്ബാക്ക് ഓപ്പറേറ്റര്‍മാരുടെ ശമ്പളത്തില്‍ 10 ശതമാം വര്‍ദ്ധന വരുത്തി. 1100 മുതല്‍ 2100 വരെയാണ് ഏകീകരിച്ച ശമ്പളമെന്ന് എയര്‍പോര്‍ട്ട് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് സിഐടിയു പ്രസിഡന്റ് കല്ലറ മധു അറിയിച്ചു.
എയര്‍ ഇന്ത്യ സാറ്റ്‌സിലെ 450 ജീവനക്കാര്‍ ഇന്നലെ രാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടെ വൈകിയിരുന്നു. വിദേശത്തേക്കു കയറ്റി അയക്കേണ്ടിയിരുന്ന 20 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കെട്ടിക്കിടന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, ഖത്തര്‍ എയര്‍വേസ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ,കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കം മുടങ്ങിയിരുന്നു. വെളുപ്പിന് എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ കയറ്റിയത്. ആറ് ജീവനക്കാര്‍ ചേര്‍ന്ന് 23 ടണ്‍ സാധനങ്ങള്‍ ഈ വിമാനത്തില്‍ കയറ്റി. എന്നാല്‍, മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെടാനായത്.
Summary: The strike of ground handling contract workers at Thiruvananthapuram International Airport has been settled. The strike came to a settlement after the Air India Sats agency accepted the salary hike and bonus hike. The strike was alleging that the management did not revise the salary for three years.
COMMENTS