Statement on farm laws: BJP is against Kangana Ranaut
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടിയും ലോക്‌സഭ എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പ്രസ്താവന വിവാദമാകുന്നു. നടിക്കെതിരെ ബി.ജെ.പി രംഗത്തെത്തി.
സെപ്റ്റംബര്‍ 24ന് സ്വന്തം മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ കങ്കണ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പറയാന്‍ പോകുന്ന കാര്യങ്ങള്‍ വിവാദമാകുമെന്ന് തനിക്ക് തന്നെ അറിയാമെങ്കിലും ദീര്‍ഘകാലം നീണ്ടുനിന്ന കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്.
കര്‍ഷകര്‍ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. കങ്കണയുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് അതെന്നും ബിജെപിയ്ക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാട് ഇതല്ലെന്നും കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നതായും ഭാട്ടിയ വ്യക്തമാക്കി.
Keywords: Kangana Ranaut, BJP, Farm laws, Statement
COMMENTS