Singer Durga Viswanath got married
തൃശൂര്‍: ഗായിക ദുര്‍ഗ വിശ്വനാഥ് പുനര്‍വിവാഹിതയായി. കണ്ണൂര്‍ സ്വദേശിയും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ റിജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ദുര്‍ഗയുടെ സേവ് ദ ഡേറ്റ് ചിത്രവും മൈലാഞ്ചി ചാര്‍ത്തിയ കൈകളുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
ബിസിനസുകാരനായ ഡെന്നിസാണ് ദുര്‍ഗയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. റിയാലിറ്റി ഷോയിലൂടെ വന്ന ദുര്‍ഗ പിന്നീട് സിനിമാ പിന്നണിഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മറ്റും ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
Keywords: Durga Viswanath, Marriage, Guruvayur
COMMENTS