Shirur landslide: DNA test confirmed
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്തത്. പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍ നിന്ന് ലോറി ഉയര്‍ത്തിയെടുക്കുകയായിരുന്നു.
Keywords: Shirur landslide, DNA test, Arjun, Kozhikode
COMMENTS