മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളി...
മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈയിലെ വിവിധ ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍കരുതലിന്റെ ഭാഗമായി നഗരത്തിലെ ക്ഷേത്രങ്ങളില്‍ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പ്രശസ്തമായ ആരാധനാലയങ്ങളുള്ള തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് വെള്ളിയാഴ്ച മോക്ക് ഡ്രില്‍ നടത്തി. മുംബൈ ഇപ്പോള്‍ ദുര്‍ഗാപൂജയ്ക്കും ദസറയ്ക്കും ദീപാവലിക്കും തയ്യാറെടുക്കുകയാണ്.
Key words: Security, Mumbai , Terror Threat
COMMENTS