കന്യാകുമാരി: മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നുമുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവന വിവാദത്ത...
കന്യാകുമാരി: മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നുമുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവന വിവാദത്തിലേക്ക്. ഒരു സുപ്രധാന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയില്‍ നിന്ന് വന്നത് നിരുത്തരവാദപരമായ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതികരിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന എത്തിയത്. മതേതരത്വത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആശയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിദൂര ദേശങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണെന്നും അതിന് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു രവിയുടെ പരാമര്‍ശം.
'ഈ രാജ്യത്തെ ആളുകളോട് ഒരുപാട് വഞ്ചനകള്‍ നടന്നിട്ടുണ്ട്, അതിലൊന്നാണ് അവര്‍ മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നല്‍കാന്‍ ശ്രമിച്ചത്. മതേതരത്വം എന്താണ് അര്‍ത്ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണ്, അത് ഒരു ഇന്ത്യന്‍ സങ്കല്‍പ്പമല്ല'- അദ്ദേഹം പറഞ്ഞു.
'യൂറോപ്പില്‍ മതേതരത്വം വന്നത് സഭയും രാജാവും തമ്മില്‍ വഴക്കുണ്ടായതുകൊണ്ടാണ്. ഇന്ത്യ എങ്ങനെ ധര്‍മ്മത്തില്‍ നിന്ന് അകന്നുപോകും? മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണ്, അത് അവിടെ മാത്രം നില്‍ക്കട്ടെ. ഇന്ത്യയില്‍, മതേതരത്വത്തിന്റെ ആവശ്യമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ഭരണഘടനയില്‍ വിശ്വസിക്കുന്നവരും അതിനെ ചോദ്യം ചെയ്യുന്നവരും ഗവര്‍ണറുടെ കസേരയില്‍ ഇരിക്കുകയാണെന്നും സിപിഐ(എം) നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു.
Key Words: Secularism, European Concept, Tamil Nadu Governor, RN Ravi, Controversial Statement
COMMENTS